പ്രമേഹ രോഗികൾക്കുള്ള ഭക്ഷണക്രമം

Dr. Sanoop Kumar Sherin Sabu

M.B.B.S., (M.D. General Medicine Resident)

 

·         പ്രമേഹ രോഗികൾ പലരും  പ്രമേഹമില്ലാത്തവരെപ്പോലെ  ഭക്ഷണം  കഴിക്കുന്നത് തുടരുന്നതിനാൽ അവരുടെ  പ്രമേഹം മോശമായി നിയന്ത്രിക്കപ്പെടുന്നു.  അങ്ങനെ അവർക്ക് വളരെക്കാലത്തിനുശേഷം  മറ്റ് രോഗങ്ങൾ വരുന്നു. 

 

·         അതിനാൽ ശരിയായ ഭക്ഷണ പദ്ധതി വളരെ പ്രധാനമാണ്

·         നിങ്ങൾ താഴേയുള്ള ഉപദേശങ്ങൾ പാലിക്കുകയാണെങ്കിൽ  ശരിയായ ഡയറ്റ് പ്ലാൻ വളരെ എളുപ്പമാണ് .

 

 

പ്രമേഹമില്ലാത്തവരുടെ സാധാരണ ഭക്ഷണക്രമം

 

പ്രമേഹ രോഗികൾ പാലിക്കേണ്ട ഭക്ഷണക്രമം

ധാന്യങ്ങൾ

50%

25 %

പച്ചക്കറികൾ

 

 

25%

 

50%

മാംസം, മത്സ്യം,  പ്രോട്ടീൻ

 

25%

 

25%



ഭക്ഷണം ക്രമീകരിക്കാൻ  “പ്ലേറ്റ് രീതി”  ഉപയോഗിക്കുക.

 

ദൈനംദിന ജീവിതത്തിൽ നിങ്ങൾ കലോറി കണക്കാക്കേണ്ടതില്ല പകരം നിങ്ങളുടെ ഭക്ഷണം ക്രമീകരിക്കാൻ  “പ്ലേറ്റ് രീതി”  ഉപയോഗിക്കുക.




എല്ലാ പ്രധാന ഭക്ഷണത്തിനും  ഏകദേശം  9 ഇഞ്ച് വലുപ്പമുള്ള പ്ലേറ്റ് ഉപയോഗിക്കുക.  അതിൽ

·         പ്രമേഹത്തിന് കാരണമാകാത്ത പച്ചക്കറികൾ പ്ലേറ്റിന്റെ പകുതിയിൽ ഇടുക

·         പ്ലേറ്റിന്റെ നാലിലൊന്ന് ഭാഗത്ത് ഒരു മാംസം അല്ലെങ്കിൽ മറ്റ് പ്രോട്ടീൻ

·         അവസാന നാലിലൊന്ന് ധാന്യങ്ങൾ

·         ദിവസത്തിലെ എല്ലാ 2 പ്രധാന ഭക്ഷണത്തിനും ഈ രീതി ഉപയോഗിക്കുക

 

·         പ്രാതലിന് ( Breakfast) താഴെയുള്ള ഏതെങ്കിലും ഒന്ന് കഴിക്കാം


 

Maximum amount  in a meal 

(ഒരു പ്രധാന ഭക്ഷണത്തിൽ - പരമാവധി അളവ്)

 

ദോശ

3 എണ്ണം ( 9 ഇഞ്ച് വലുപ്പം)

ഇഡലി

3 എണ്ണം

ഉപമ്മ

1 1/2 കപ്പ്(350 ml)

 

ഓട്സ്

1 1/2 കപ്പ്(350 ml)

ബ്രെഡ ( Bread)

3 എണ്ണം

ഇടിയപ്പം

3 എണ്ണം




1.    ധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെയാണ് ?




·         അരി/അരിപ്പൊടി/ അവൽ , ഗോതമ്പ്, നൂഡിൽസ്, റാഗി

·         ധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വർദ്ധിപ്പിക്കുന്നു.

·         അതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ അവ കുറയ്ക്കുക 


പ്രമേഹ രോഗികൾക്ക് ധാന്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

·         ഓട്‌സ് വെള്ളത്തിൽ കലർത്തി ഉപ്പുമവ് ഉണ്ടാക്കാൻ ഉപയോഗിക്കാം

·         ഉപ്പുമവ് ഉണ്ടാക്കുമ്പോൾ കൂടുതൽ പച്ചക്കറികൾ ചേർക്കുക

·          നാളികേര ചട്ണി ഒഴിവാക്കുക. പകരം കടല , പരിപ്പ് , നിലക്കടല മറ്റുള്ള  പയർവർഗ്ഗങ്ങൾ  ഉപയോഗിക്കുക

·         ഇഡിലി / ദോശാ ഉണ്ടാക്കുമ്പോൾ എണ്ണ കുറയ്ക്കുക



2.  മാംസം/ മത്സ്യം/ മുട്ട 


·         കൊളസ്ട്രോൾ രോഗമുണ്ടെങ്കിൽ മാംസം, മത്സ്യം, മുട്ടയുടെ മഞ്ഞ ഉപയോഗം കുറയ്ക്കുക

·         പാചകം ചെയ്യുമ്പോൾ എണ്ണ കുറയ്ക്കുക പകരം കറി ഉപയോഗിക്കുക

·         മുകളിൽ സൂചിപ്പിച്ചതുപോലെ പ്ലേറ്റിന്റെ നാലിലൊന്ന് ഭാഗത്ത് ഒരു മാംസം / മത്സ്യം ആവാം

·         കൊളസ്ട്രോൾ രോഗമില്ലാത്ത പ്രമേഹ രോഗികൾ ഒരു ദിവസത്തിൽ താഴേ സൂചിപ്പിച്ചിരിക്കുന്നു ഏതെങ്കിലും ഒന്ന് മാത്രം കഴിക്കാം 


മാംസം/ മത്സ്യം

 

Maximum amount in a day

(ഒരു ദിവസം - പരമാവധി അളവ് )

 

മുട്ട

1 എണ്ണം

ചിക്കന് കറി

1/2 കപ്പ്(125 ml)

ബീഫ് കറി

1/4 കപ്പ്(75 ml) or

10 ഗ്രാം മാംസം

 


3.    പച്ചക്കറികൾ


·         ഓരോ ഭക്ഷണത്തിന്റെയും അളവ് വർദ്ധിപ്പിക്കുന്നതിന് പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക.

·         ഇത് വിശപ്പ് തൃപ്തിപ്പെടുത്താനും ധാന്യങ്ങളുടെ അളവ് കുറയ്ക്കാനും സഹായിക്കും

·         ഒഴിവാക്കേണ്ട പച്ചക്കറികൾ

o    ചേന

o    ഉരുളക്കിഴങ്ങ്

o    ചേമ്പു

o    ച്ചീനി/ കപ്പ

o  മധുരകി ഴങ് 


 


       






4.  പഴങ്ങൾ


ഒരു ദിവസത്തിൽ ഏതെങ്കിലും ഒരു പഴം മാത്രം താഴേ സൂചിപ്പിച്ചിരിക്കുന്നു അളവിൽ കഴിക്കാം

പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന പഴങ്ങൾ

Maximum amount in a day

(ഒരു ദിവസം - പരമാവധി അളവ് )

 

ആപ്പിൾ

1 ചെറുത്

ഓറഞ്ച്

1 ഇടത്തരം

 

കപ്പങ്ങ

1/3 of 1 ഇടത്തരം കപ്പങ്ങ

തണ്ണിമത്തൻ

1/10 of 1 ഇടത്തരം തണ്ണിമത്തൻ

(3 ചെറിയ കഷണം)

പേരക്ക

1 ഇടത്തരം

മാത്തല നാരങ്ങ

1/3 of 1 ഇടത്തരം മാത്തല നാരങ്ങ





കുറച്ച് ഉപയോഗിക്കേണ്ട പഴങ്ങൾ

 Maximum amount in a day

(ഒരു ദിവസം - പരമാവധി അളവ് )

 

ഏത്തപ്പഴം

½ of  ഒരു വലിയ ഏത്തപ്പഴം

മാമ്പഴം

½ of  ഒരു ഇടത്തരം മാമ്പഴം

മുന്തിരി

10-12 എണ്ണം

ചക്ക പഴം

4 എണ്ണം




·         പ്രധാന ഭക്ഷണത്തിന് 2-3  മണിക്കൂർ കഴിഞ്ഞാൽ മാത്രം പഴങ്ങൾ കഴിക്കുക. അല്ലാത്തപക്ഷം ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാര വളരെയധികം വർദ്ധിക്കും

·         പഴങ്ങളുടെ  ജ്യൂസ് ഒഴിവാക്കുക


5.    പാൽ 

ഒരു ദിവസം പരമാവധി 100 മില്ലി പശു പാൽ അഥവാ 60 മില്ലി ആടിന്റെ പാൽ മാത്രം കുടിക്കാം




പ്രമേഹ രോഗികൾ പൂർണ്ണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ







“നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതെന്ന്” ബൈബിൾ പറയുന്നു.

അതിനാൽ കുറഞ്ഞ അളവിലുള്ള മരുന്നുകൾ ഉപയോഗിച്ച് നിങ്ങളുടെ രോഗം നിയന്ത്രിക്കുന്നതിന് ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുക

----------------------------------------------------------------------------------------------------------------------



Prepared By,

 Dr. Sanoop Kumar Sherin Sabu

M.B.B.S., (M.D. General Medicine Resident)

Pallikara , Ernakulam

Phone-  9847811159

skssabu@gmail.com

2021



The Article Is Meant Purely For Patient Education for diabetic control in major population, And Not Valid For Any Controversy 

In special situations treating doctors advice should be followed. 

 


Comments

Post a Comment

Popular posts from this blog

Vaccine Induced Prothrombotic Immune Thrombocytopenia”, or VIPIT

Chest Pain- Must Know Facts!!

രക്തം ലയിപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്ന രോഗികൾ COVID-19 വാക്സിൻ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ